പ്രശസ്ത നാടന്‍ പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. 53 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ആണ് ജിതേഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബദ്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കൈതോല പായ വിരിച്ചു, പാലോം പലോം നല്ല നടപ്പാലം തുടങ്ങിയ പാട്ടുകള്‍ അദ്ദേഹത്തിന്റേതായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ പാട്ടുകള്‍ കൂടിയായിരുന്നു ഇത്. കൈതോല പായ ഗാനത്തിന്റെ സ്രഷ്ടാവായിരുന്നെങ്കിലും നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആസ്വാദകര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. പാട്ടിനെ സ്നേഹിക്കുന്നവര്‍ മതിമറന്ന് ആസ്വദിച്ച വരികള്‍ കൂടിയായിരുന്നു ഈ ഗാനത്തിലേത്.
Discussion about this post