തിരുവനന്തപുരം: റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വഴുതക്കാടുള്ള പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. എസ്‌ഐയുടെ ഭാര്യയ്ക്കും കുട്ടിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് പോലീസ് ആസ്ഥാനം അടച്ചത് അണുവിമുക്തമാക്കുന്നതിനും ശുചീകരണത്തിനും വേണ്ടിയാണ്. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.
അതേസമയം 50 വയസ് കഴിഞ്ഞ പോലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. കൂടുതല്‍ സേനാംഗങ്ങള്‍ വൈറസ് ബാധിതരാകുന്നത് കണക്കിലെടുത്താണ് പോലീസുകാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡിജിപി കര്‍ശനമാക്കിയത്. അമ്പത് വയസിന് താഴെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കണമെന്നും പോലീസ് ക്യാംപുകളില്‍ അതീവ ജാഗ്രത വേണമെന്നും കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യവകപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
അതേസമയം സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയായ അജിതന്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കക