കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ ഇവിടെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണികളുടെ സമ്പര്‍ക്ക പട്ടികയിലുള്ള നഴ്‌സുമാര്‍ക്കാണ് ഇപ്പോല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ജില്ലയില്‍ നാല് പ്രദേശങ്ങള്‍ കൂടെ കണ്ടെയ്ന്‍മെന്റ് സോണാക്കി. വാഴക്കുളം വാര്‍ഡ് 2, തൃപ്പുണിത്തുറ ഡിവിഷന്‍ രണ്ടില്‍ തോട്ടുംപുറം ഭാഗം, കോട്ടുവള്ളി വാര്‍ഡ് 17, കൊച്ചി നഗരസഭ ഡിവിഷന്‍ 23 എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
അതേസമയം തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ശക്തന്‍ മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനഞ്ച് ആയി ഉയര്‍ന്നു.