കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ എയ്ഞ്ചല്‍ ആണ് മരിച്ചത്. 80 വയസായിരുന്നു. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
നേരത്തെ ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓട്ടോഡ്രൈവറായ ലക്ഷ്മണന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ഇന്നലെ മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദു റഹ്മാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്റഫും ഇന്ന് കൊവിഡ് ബാധിച്ചാണ് മരിച്ചത്. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു.
Discussion about this post