തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്മാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ഗണ്‍മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചവരെ ഇയാള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.
പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഗണ്മാന് ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരുടെയും സ്രവപരിശോധന നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post