കൊല്ലം: കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കൊവിഡ് രോഗിയുമായി പ്രാഥമിക ബന്ധമുള്ള ആള്‍ ഓഫീസില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. കളക്ടറേറ്റ് ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കളക്ടര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സെക്കന്ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയാണെന്ന് കൊല്ലം കളക്ടര്‍ വ്യക്തമാക്കി. കളക്ടറേറ്റില്‍ കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള വ്യക്തി വന്നത് കൊണ്ട് തത്കാലത്തേക്ക് സ്വയം നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണെന്നാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റുള്ളവരെ ഡിഎംഒ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ കുറിച്ചു.