തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഉള്‍പ്പെടെയുള്ളവരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഡിവൈഎഫ്ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് എ.എ.റഹീം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.
കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റര്‍ ജീവനക്കാരനെ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായി. ഇതോടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എഎ റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ പോവുകയായിരുന്നു.
നിരീക്ഷണ കാലാവധി അവസാനിക്കുകയും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് എ.എ.റഹീം പറഞ്ഞു. കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് മൂന്നുദിവസം മുന്‍പ് ജീവനക്കാന് ആശുപത്രി വിട്ടിരുന്നു.
Discussion about this post