കൊല്ലം: ‘ഇപ്പോഴും ഞാന്‍ ആരോഗ്യവതി, പേടി ഒന്നും വേണ്ട’ ഇത് കൊവിഡ് വൈറസില്‍ നിന്നും മുക്തി നേടിയ 105കാരി അസ്മ ബീവിയുടെ വാക്കുകളാണ് ഇത്. സംസ്ഥാനത്തിന് അതിജീവനത്തിന്റെ മാതൃക കാണിച്ച് തരികയായിരുന്നു അസ്മ ബീവി.
കൊവിഡിന് മുന്നില്‍ തളരേണ്ടതില്ലെന്നും ഈ അതിജീവനത്തിലൂടെ 105കാരി കാണിച്ച് തരികയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ആശുപത്രിയിലെത്തിക്കുമ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ട് അസ്മ ബീവിയുടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.
എന്നാല്‍ മഹാമാരിക്ക് മുന്നിലും അസ്മ ബീവി കുലുങ്ങാതെ നില്‍ക്കുകയായിരുന്നു. ഒമ്പത് ദിവസത്തെ ചികിത്സ. പത്താംനാള്‍ ഡിസ്ചാര്‍ജ് ആയി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഭക്ഷണമൊക്കെ നല്ല രീതിയില്‍ കഴിക്കണം. പേടി ഒന്നും വേണ്ട എന്നാണ് രോഗ ബാധിതരാകുന്നവരോട് അസ്മ ബീവി പറയുന്നു.
Discussion about this post