തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പോലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം കൂടുതല്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.
നേരത്തെ ഇവിടെ ഒരു മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പോലീസുകാര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടര്‍ക്കും ഹൃദയശസ്ത്രക്രിയ വാര്‍ഡിലെ ഒരു രോഗിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post