പറവൂർ: ക്ഷേത്രത്തിലെ ബലിക്കല്ലിൽ കയറി നിന്ന് ഉത്തരത്തിലെ മാറാലയും പൊടിയും തട്ടിയടിച്ചത് ആചാരലംഘനമാണെന്ന് കാണിച്ച് ക്ഷേത്ര ജീവനക്കാരന് സസ്പെൻഷൻ. കാരായ്മ കഴകം ജീവനക്കാരൻ എസ് പ്രകാശിനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
വടക്കൻ പറവൂർ ഗ്രൂപ്പിലെ പെരുവാരം സബ് ഗ്രൂപ്പിൽപ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സംഭവം. ഇയാൾ ബലിക്കല്ലിൽ ചവിട്ടി നിന്ന് മാറാലയടിക്കുന്നതിന്റെ ചിത്രം സോഷ്യൽമീഡിയയിലൂടെ വരികയും വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ആചാരലംഘനം നടത്തിയെന്ന് ഇയാൾക്കെതിരെ പരാതി ഉയർന്നതുംഇതിന് പിന്നാലെയാണ് ദേവസ്വം കമ്മീഷണർ ഇടപെട്ടതും. ദേവസ്വം കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രകാശ് 2003 മുതൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ജീവനക്കാരനാണ്.
Discussion about this post