തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കുറിപ്പുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രശംസിച്ച് രംഗത്തെത്തിയത്. മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരെയും പേടിക്കില്ലെന്ന് അദ്ദേഹം കുറിച്ചു. വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വര്‍ണ്ണ കടത്ത് കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെന്‍സേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്.
തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാല്‍ കനല് വഴികളിലൂടെ നടന്നു വന്ന പിണറായി വിജയന് എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യം , പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിര്‍വ്വഹിച്ച് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു.
ശിവശങ്കറിനെ ഇപ്പാള്‍ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയില്‍ അങ്ങിനെ സംഭവിച്ചാല്‍ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ ‘ മുറിക്കുന്ന വാര്‍ത്തകള്‍ ‘ വരുമ്പോഴും നിര്‍ഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്. അതു കൊണ്ട് അന്വേഷണവും നിയമവും ആ വഴികളില്‍ നിങ്ങട്ടെ. നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം . ഒരു ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ ആര്‍ക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ അതൊക്കെ വൃഥാ ശ്രമങ്ങള്‍ ആകും, അത്ര തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരെയും പേടിക്കില്ല
വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വര്‍ണ്ണ കടത്തു കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെന്‍സേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്. തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാല്‍ കനല് വഴികളിലൂടെ നടന്നു വന്ന പിണറായി വിജയന് എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യം , പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിര്‍വ്വഹിച്ച് മുന്നോട്ട് പോകുന്നത്. ശിവശങ്കറിനെ ഇപ്പാള്‍ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയില്‍ അങ്ങിനെ സംഭവിച്ചാല്‍ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ ‘ മുറിക്കുന്ന വാര്‍ത്തകള്‍ ‘ വരുമ്പോഴും നിര്‍ഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്. അതു കൊണ്ട് അന്വേഷണവും നിയമവും ആ വഴികളില്‍ നിങ്ങട്ടെ. നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം . ഒരു ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ ആര്‍ക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ അതൊക്കെ വൃഥാ ശ്രമങ്ങള്‍ ആകും, അത്ര തന്നെ.
Discussion about this post