കോതമംഗലം: കൊവിഡ് നിയന്ത്രണം ലംഘിച്ച് റോഡ് ഷോ നടത്തിയതിന് ഇടുക്കിയിലെ വിവാദ ക്വാറി ഉടമ റോയ് കുര്യനെതിരെ കോതമംഗലം പോലീസ് കേസെടുത്തു. പുതുതായി വാങ്ങിയ ടോറസ് വാഹനങ്ങള്‍ അണിനിരത്തിയായിരുന്നു റോഡ്ഷോ. പുതുതായി വാങ്ങിയ ആഡംബര കാറിന്റെ മുകളിലിരുന്ന് സഞ്ചരിച്ചാണ് ഇയാള്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രദേശത്ത് ഗതാഗത തടസം സൃഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് തണ്ണിക്കോട് മെറ്റല്‍സ് ഉടമ റോയി കുര്യന് എതിരെ നേരത്തെയും കേസ് എടുത്തിരുന്നു. ഇടുക്കി രാജാപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
ഇന്നലെയായിരുന്നു കൊവിഡ് മാനദണ്ഡങ്ങളും ഗതാഗത നിയന്ത്രണങ്ങളും ലംഘിച്ച് റോഡ് ഷോ നടന്നത്. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. ആദ്യം ഇയാള്‍ക്കെതിരെ കേസ് എടുക്കാന്‍ മടിച്ച പോലീസ് ഓട്ടോ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.
Discussion about this post