കൊടുങ്ങല്ലൂര്‍: ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണ്ണായക ദിനമാണ് വിവാഹം. അത് എത്രത്തോളം കളര്‍ഫുള്‍ ആക്കാന്‍ സാധിക്കും എന്ന ചിന്തയില്‍ പായുന്നവരാണ് ഏറെയും. അങ്ങനെ കളര്‍ഫുള്‍ ആക്കുവാനായി ലക്ഷങ്ങളോ കോടികളോ മുടക്കുന്നതില്‍ യാതൊരു കുറവും വരുത്താന്‍ വരുത്താന്‍ ഒരു പരിധി വരെ തയ്യാറാകില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഈ കാഴ്ചപ്പാടുകളെ മാറ്റി മാതൃകയാവുകയാണ് സഹസംവിധായകന് എംപി പ്രശാന്ത്.
ആര്‍ഭാടവും ആരവങ്ങുമില്ലാതെ രജിസറ്റര്‍ ഓഫീസിലായിരുന്നു എംപി പ്രശാന്തിന്റെയും രമ്യയുടെയും വിവാഹം. വിവാഹ ഉടമ്പടിയില്‍ ഒപ്പിട്ട ശേഷം വിവാഹത്തിനായി മാറ്റി വെച്ച രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് സംഭാവന ചെയ്തു. വിവാഹത്തിനായി പണം വാരിയെറിയുന്നവര്ക്കും ധൂര്ത്തടിക്കുന്നവര്ക്കും മാതൃകയാവുകയാണ് ഇവരുടെ പ്രവര്‍ത്തിയിലൂടെ. കൊടുങ്ങല്ലൂര്‍ സ്വേദശിയാണ് പ്രശാന്തും രമ്യയും. മതാചാര പ്രകാരമുള്ള എല്ലാ ചടങ്ങുകളെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ലളിതായ വിവാഹം.
ഒഴിവാക്കിയാണ് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിന്റെ ആഘോഷമായി ആകെയുള്ളത് ഡിസംബര്‍ മുപ്പതിന് സംഘടിപ്പിക്കുന്ന ചെറിയൊരു ചായ സല്‍ക്കാരം മാത്രമാണ്. താലൂക്ക് ആശുപത്രിയ്ക്കാണ് രണ്ട് ലക്ഷം രൂപ കൈമാറിയത്. ഞാന്‍ മേരിക്കുട്ടി, ജോണി ജോണി എസ് പപ്പാ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രശാന്ത്, എഐഎസ്എഫ് മുന തൃശൂര്‍ ജില്ലാ പ്രസിഡന്റും സിപിഐ ബ്രാഞ്ച് മെമ്പറുമാണ്.
Discussion about this post