ഇരിട്ടി: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ സുഹൃത്തുക്കളുമൊന്നിച്ച് ജന്മദിനം ആഘോഷിച്ച കൊവിഡ് രോഗിക്കെതിരെ പോലീസ് കേസെടുത്തു. കീഴൂര്‍ സ്വദേശിയായ യുവാവിന് എതിരെയാണ് കേസ് എടുത്തത്. ആഘോഷത്തില്‍ പങ്കെടുത്ത ആറ് സുഹൃത്തുക്കള്‍ക്ക് എതിരെയും കേസ് എടുത്തു.
നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചാണ് ജന്മദിനം ആഘോഷിച്ചത്. ചടങ്ങ് നടത്തി ഒരാഴ്ചക്ക് ശേഷം, കഴിഞ്ഞ ഞായറാഴ്ച യുവാവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ പന്ത്രണ്ട് പേരെ ക്വാറന്റീനിലാക്കി.
ക്വാറന്റീനിലാക്കിയവരുമായി ഇരുന്നൂറോളം ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. ഇവരുടെ പട്ടികയും തയ്യാറാക്കുകയാണ്. നിരീക്ഷണത്തിലിരിക്കെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സുഹൃത്തുക്കളുടെയടുത്തും കടകളിലും കളിസ്ഥലങ്ങളിലും യുവാവ് എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.