ആലപ്പുഴ: പടര്‍ന്നുപിടിക്കുന്ന കോവിഡ് ആശങ്കയിലാണ് സംസ്ഥാനം. അതിനിടെ ഒരു കൂട്ടത്തല്ലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലാവുന്നത്. ആലപ്പുഴ ആറാട്ടുപുഴയിലാണ് സംഭവം. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികള്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്.
ഞായറാഴ്ചയാണ് സംഭവം. ആറാട്ടുപുഴ പെരുംമ്പള്ളിയിലാണ് സിനിമയെ വെല്ലുന്ന കൂട്ടത്തല്ല് നടന്നത്. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാന്‍ ഒരു വിഭാഗം ശ്രമം നടത്തുകയും എതിര് വിഭാഗം ഇതു തടയുകയുമായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.
സ്ത്രീകളും പുരുഷന്മാരുമെല്ലാം കൂട്ടത്തല്ലായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. സംഘര്‍ഷത്തില്‍ പെരുമ്പള്ളി മുറിയില്‍ കൊച്ചുവീട്ടില്‍ രേഖ, മക്കളായ ആതിര, പൂജ എന്നിര്‍വര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് നിരവധി പേര്‍ക്കും പരിക്കുണ്ട്.
ഇരുവിഭാഗത്തിന്റെയും പരാതി ലഭിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു. ഏറെ നാളായി ഇരുകൂട്ടര്‍ തമ്മില്‍ വഴിത്തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Discussion about this post