പത്തനംതിട്ട: സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വഴിയോരക്കച്ചവടം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ വീടുകള്‍ കയറിയുള്ള വില്‍പന ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വഴിയോരക്കച്ചവടം നിരോധിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലയില്‍ 17 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇതുവരെ 1141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇതുവരെ രണ്ട് പേരാണ് വൈറസ് ബാധമൂലം ജില്ലയില്‍ മരിച്ചത്. നിലവില്‍ 346 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 793 പേരാണ് രോഗമുക്തി നേടിയത്.