തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. ഇന്ന് രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗമുക്തി നേടിയവരാണ്. ഇതാണ് സംസ്ഥാനത്തിന് ആശ്വാസമേകുന്നത്. 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 745 പേരാണ്. കൊവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കൊവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാനത്ത് രോഗ വ്യാപനം വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പ്രത്യേക മുന്നറിയിപ്പും നല്‍കുകയും ചെയ്തു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19727 ആയ. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുകയും ചെയ്തു.
ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43. കൊവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്-
തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22 പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്-
തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53
Discussion about this post