തിരുവനന്തപുരം: കിളിമാനൂര്‍ പോലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പനപ്പാംകുന്ന് സ്വദേശിയായ പ്രതി നിലവില്‍ വര്‍ക്കലയിലെ എസ്ആര്‍ ആസ്പത്രിയില്‍ ക്വാറന്റൈനിലായിരുന്നു. ജൂലായ് 17-നാണ് പനപ്പാംകുന്ന് സ്വദേശിയെ മോഷണക്കേസുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ പോലീസ് പിടികൂടിയത്.
അന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇപ്പോളാണ് പരിശോധനാ ഫലം എത്തിയത്. പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതും ഇപ്പോഴും ഡ്യൂട്ടിയില്‍ വരാറുണ്ടായിരുന്നതുമായ എല്ലാ പോലീസ് ഉദ്യോഗസ്ഥരേയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം, സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും കൊവിഡ് പരിശോധന നടത്താനും 17-ാം തീയതി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കാനും പ്രത്യേകം നിര്‍ദേശം നല്‍കുകയും ചെയ്തു.