തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല. നഷ്ടം സഹിച്ച് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തേണ്ടതില്ല എന്ന് സംയുക്ത സമരസമിതി തീരുമാനിച്ചു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചിരുന്നെങ്കിലും, ഡീസല്‍ വില ക്രമാതീതമായി ഉയരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.
നിലവില്‍ സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. സര്‍വീസ് നടത്തുന്ന പ്രദേശങ്ങളില്‍ ആണെങ്കില്‍ പോലും യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇതെല്ലാം കനത്ത നഷ്ടമാണ് വരുത്തുന്നതെന്ന് സംയുക്ത സമരസമിതി വിലയിരുത്തി.
Discussion about this post