ന്യൂഡല്‍ഹി: ഏകമകന് അപകടത്തില്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് ഭര്‍ത്താവിനെയും കാണാനില്ല, മലയാളി വീട്ടമ്മ പോലീസിനെ സമീപിച്ചു. ഡല്‍ഹി എയിംസിലെ ചികിത്സയ്ക്കിടെയാണ് ഹരിപ്പാട് സ്വദേശി ബാബുവിനെ കാണാതായത്. ഭര്‍ത്താവിന്റെ തീരോധാനത്തില്‍ വല്‍സല പൊലീസില്‍ പരാതി നല്കി.
രണ്ട്മാസം മുമ്പ് ഇവരുടെ ഏകമകന് ഒമാനില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ മരണപ്പെട്ടു. ഏകമകന്റെ വേര്‍പാട് മൂലം വിഷാദരോഗം പിടിപെട്ട ബാബുവിനെ നവംബര്‍ 23-നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് രാത്രി 11 മണിയോടെ ബാബുവിനെ കാണാതായി. കേരളത്തിലേക്ക് പോകുമെന്ന് ബാബു കാണാതായ ദിവസം ബാബു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ആശുപത്രിയില്‍ നിന്ന് ബാബു പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post