കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ അടക്കം അമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി കൂട്ടം കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി കോട്ടയം നഗരസഭാ ലൂര്‍ദ് വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ടിഎന്‍ ഹരികുമാറാണ്. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജി(83)ന്റെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചത്.
മുട്ടമ്പലത്ത് വൈദ്യുതിശ്മശാനത്തില് കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുമ്പോള്‍ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികള്‍ക്കിടയില്‍ ആരോ തെറ്റിധാരണ പരത്തിയത്. തുടര്‍ന്ന് രാത്രി 10.30 ഓടെ കനത്ത പോലീസ് സന്നാഹത്തോടെയാണ് മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചത്.
Discussion about this post