തിരുവനന്തപുരം : കോവിഡിന് പിന്നാലെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാവിദഗ്ധര്‍. ഇത്തവണ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 20 ശതമാനം അധികം മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
സംസ്ഥാനത്ത് ഓഗസ്റ്റ് രണ്ടാംവാരം മുതല്‍ അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ നിഗമനം. കഴിഞ്ഞ രണ്ടുവര്‍ഷവും ഓഗസ്റ്റ് ഒന്നും രണ്ടും ആഴ്ചകളിലായിരുന്നു കേരളത്തില്‍ അതിതീവ്ര മഴയും, തുടര്‍ന്നുള്ള പ്രളയവും ഉണ്ടായത്.
രണ്ടുവര്‍ഷത്തെ പ്രളയത്തെതുടര്‍ന്ന് കനത്തമഴയില്‍ പോലും വെള്ളം ഉയരുന്ന രീതിയിലേക്ക് പലയിടങ്ങളിലും മണ്ണിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കാലവര്‍ഷം ആരംഭിച്ച ശേഷമുണ്ടായ ചുഴലികള്‍ ഇത്തവണ മഴയെ സാരമായി ബാധിച്ചു.
കാറ്റിന്റെ ഗതി മാറിയതോടെ മഴയില്‍ ഗണ്യമായ കുറവുണ്ടായി. വീണ്ടും തീവ്രമഴ ആവര്‍ത്തിച്ചാലുണ്ടാകുന്ന അപകടസാധ്യത സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയില്‍ 27 % കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയത്.
Discussion about this post