കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില് സിവി വിജയന് ആണ് മരിച്ചത്. 61 വയസായിരുന്നു. കാന്‍സര്‍ ബാധിതനായ ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചത്. കാന്‍സര്‍ ചികിത്സക്കിടെയാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ വെന്റിലേറ്ററില്‍ ഗുരതരവാസ്ഥയില് തുടരുന്നുണ്ട്. കേരളത്തില്‍ കുറച്ചു ദിവസങ്ങളായി കൊവിഡ് മരണങ്ങളുടെ എണ്ണം കൂടി വരികയാണ്.
Discussion about this post