കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരന് കൂടിയാണ്.
ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന എട്ട് പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഗ്യാസ് ഏജന്‍സി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ ഗ്യാസ് വിതരണം ചെയ്ത മേഖലയിലെ വീട്ടുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post