ടിക്കറ്റില്ലാ യാത്ര; റെയില്‍വേയ്ക്ക് പിഴയായി ലഭിച്ചത് 89 ലക്ഷം! ഇനി മുതല്‍ പരിശോധന കര്‍ശനം

പല മാസങ്ങളിലും ടിക്കറ്റ് കൗണ്ടര്‍ വരുമാനത്തെക്കാള്‍ തുക ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്ന് പിഴയിനത്തില്‍ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മാത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത ഇനത്തില്‍ പിഴയായി ലഭിച്ചത് 89 ലക്ഷം രൂപ. പല മാസങ്ങളിലും ടിക്കറ്റ് കൗണ്ടര്‍ വരുമാനത്തെക്കാള്‍ തുക ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്ന് പിഴയിനത്തില്‍ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ മാസത്തിലെ മാത്രം കണക്കാണിത്. ഒക്ടോബറില്‍ മാത്രം അനധികൃത യാത്രികരുടെതായി 19,220 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബറില്‍ ലഭിച്ച 89 ലക്ഷം പിഴ വരുമാനത്തില്‍ നാലുലക്ഷം രൂപയും കൈമാറിയ ടിക്കറ്റുമായി യാത്രചെയ്ത് പിടിക്കപ്പെട്ടവരില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനധികൃത യാത്രികരെ പിടികൂടാനുള്ള നടപടികല്‍ റെയില്‍വേ ഇനിമുതല്‍ കൂടുതല്‍ കര്‍ശനാമാക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്. അബദ്ധത്തില്‍ ടിക്കറ്റില്ലാതെ വണ്ടിയില്‍ കയറിപ്പോയവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ അവസരം നല്‍കും. കഴിയില്ലെങ്കില്‍ മാറിക്കയറാന്‍ നിര്‍ദേശിക്കും. ഒടുവില്‍ മാത്രമേ പിഴ ഈടാക്കൂ.

ടിക്കറ്റില്ലാതെ കയറി മറ്റു യാത്രക്കാര്‍ക്ക് ശല്യമാകുന്നത് ഒഴിവാക്കാനും സുരക്ഷിത യാത്രയുമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

Exit mobile version