കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഫാര്‍മസിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ജീവനക്കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാല്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 104 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ശക്തമായ നിയന്ത്രണ നടപടികളാണ് ജില്ലാഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്.
Discussion about this post