കൊച്ചി: എറണാകുളത്ത് അഞ്ച് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വാര്‍ഡ് 4, 14, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, കളമശ്ശേരി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 6, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 എന്നിവയെയാണ് പുതിയ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കെയര്‍ ഹോമുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തൃക്കാക്കരയിലെ അനാഥാലയത്തില്‍ 43 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. അനാഥാലയങ്ങള്‍ക്കായി ഹെല്‍പ്പ് ഡസ്ക് തയ്യാറാക്കും. ഇവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്ന ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ്. ചെല്ലാനത്ത് സ്ഥിതി ഒരാഴ്ചക്കകം നിയന്ത്രണ വിധേയമാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പതീക്ഷ. കഴിഞ്ഞ ദിവസം ജില്ലയില്‍ 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അറുപത് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.
Discussion about this post