കൊച്ചി: വീണ്ടും സംസ്ഥാനത്ത് കൊവിഡ് മരണം. ആലുവ എടത്തല എവർഗ്രീൻ നഗർ കാഞ്ഞിരത്തിങ്കൽ ബൈഹക്കി(59) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലാസ്മ ചികിത്സ ഉൾപ്പടെ നൽകിയിരുന്നു.
അതേസമയം, എറണാകുളം ജില്ലയിൽ ഇന്ന് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി ഉയർന്നു. മരിച്ച വ്യക്തിയുടെ സ്വദേശമായ ആലുവ തീവ്രകൊവിഡ് പ്രദേശങ്ങളിൽ ഒന്നാണ്.
കൊവിഡ് കാരണം ന്യൂമോണിയ മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ബൈഹക്കി വൈകിട്ട് അഞ്ചു മണിക്കാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിത്സകൾ നൽകിയിരുന്നു. ഇതെല്ലാം വിഫലമാക്കിയാണ് ഇദ്ദേഹം വിടവാങ്ങിയത്.
Discussion about this post