ഇരിട്ടി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചാടിയ കൊവിഡ് രോഗി ഇരിട്ടിയില്‍ പിടിയില്‍. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരിട്ടിയില്‍ നിന്ന് പോലീസ് അതിവിദഗ്ധമായി ഇയാളെ പിടികൂടിയത്. വൈറസ് ബാധിതനായ ഇയാള്‍ ഇതിനോടകം നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്.
പ്രൈവറ്റ് ബസില്‍ കയറിയാണ് ഇയാള്‍ ഇരിട്ടിയില്‍ എത്തിയത്. അതുകൊണ്ട് തന്നെ നിരവധി പേര് ക്വാറന്റൈനില്‍ പോവേണ്ട അവസ്ഥയാണിപ്പോള്‍. ആറളം സ്വദേശിയായ ദിലീപ് എന്ന വ്യക്തിയാണ് ആശുപത്രിയില്‍ നിന്ന് ചാടിയ കൊവിഡ് രോഗി.
ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചാടിയ ഇയാള്‍ ഒരു ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചിരുന്നു. പ്രൈവറ്റ് ബസില്‍ കയറി മട്ടന്നൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയെന്ന വിവരമാണ് പോലീസിന് ആദ്യം ലഭിച്ചത്. അതിന് ശേഷമാണ് ഇയാള്‍ ബസ് കയറി ഇരിട്ടിയിലെത്തിയെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരിട്ടി പഴയ സ്റ്റാന്റില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസ് തടഞ്ഞു വെയ്ക്കുകയും പിന്നീട് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് ഇയാളെ പിടികൂടിയത്.
Discussion about this post