കോട്ടയം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഒരു കൊവിഡ് മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂരില്‍ കുടനിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബിനൂരി (55) ആണ് മരിച്ചത്. ഇന്നലെ മരിച്ച ബിനൂരിയുടെ പരിശോധന ഫലം ഇന്നാണ് പുറത്ത് വന്നത്.
നേരത്തെ കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയുടെ മരണവും കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചിരുന്നു. 77 വയസ്സുളള ആനി ആന്റണിയുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചത്. കിടപ്പു രോഗിയായിരുന്നു.
ഈ മഠത്തില്‍ 139 പേരാണ് ഉള്ളത്. ഇവരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയുടെയും കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയുടെയും മരണമാണ് കൊവിഡെന്ന് കണ്ടെത്തിയത്.
Discussion about this post