കെ മുരളീധരന്‍ എംപി കൊവിഡ് പരിശോധന നടത്തി; ഫലം നാളെ ലഭിക്കും, പരിശോധനാഫലം വരുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കെ മുരളീധരന്‍ എംപി കൊവിഡ് പരിശോധന നടത്തി. നാളെ പരിശോധനാ ഫലം ലഭിക്കും. പരിശോധനാ ഫലം വരുന്നത് വരെ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.

കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വിവാഹ ചടങ്ങില്‍ കെ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ കോഴിക്കോട് കളക്ടര്‍ ആവശ്യപ്പെട്ടത്.

Exit mobile version