മലപ്പുറം: രണ്ടുപ്രദേശങ്ങളിലുള്ള ഒരു കുടുംബത്തിലെ പത്ത് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരുകുടുംബത്തിലെ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവർ.
അതേസമയം, കൊണ്ടോട്ടിയിൽ നഗരസഭാംഗം കൂടിയായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയുംമഞ്ചേരിയിലേയും കോടതികൾ തത്ക്കാലത്തേക്ക് അടച്ചു.
മലപ്പുറം നന്നമുക്കിൽ വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ മധ്യവയസ്കൻ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കർ ആണ് മരിച്ചത്. 12 ദിവസം മുമ്പായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്. നേരത്തെ ദുബായിൽ നിന്നും കൊവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ നിലമ്പൂർ മാളിയേക്കൽ സ്വദേശിയായ 29 വയസുകാരൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. ചികിത്സക്ക് ശേഷം രോഗം ഭേദമായാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വീട്ടിൽ ക്വാറന്റൈനിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ 89 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 14 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല.
Discussion about this post