തിരൂര്‍: സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ ‘ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്ഹാന്, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേളത്തില്‍ കുപ്രസിദ്ധി നേടിയ ചലഞ്ചിന് വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അപകടം വിളിച്ചുവരുത്തുന്ന ചലഞ്ചിനെതിരെ അധികൃതര്‍ നടപടിയ്ക്കൊരുങ്ങവയാണ് ചലഞ്ചിന്റെ പേരില്‍ ആക്രമണം നടന്നത്.
പൂങ്ങോട്ട് കുളത്തെ ഒരു കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ചലഞ്ചാണ് സംഘര്‍ഷത്തിനു കാരണമായത്. വെള്ളിയാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ വാഹനങ്ങളെ തടഞ്ഞ് പാട്ടിന് ചുവട് വെച്ചു. ഗതാഗതക്കുരുക്ക് കാരണം സഹികെട്ട നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തത് ചെറിയ വാക്കേറ്റത്തിനിടയാക്കി. പിന്നീട് ഇത് നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി.
എന്നാല്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായെത്തി ഇത് ചോദ്യം ചെയ്തവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റാംപ്, കമ്ബി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
റോഡില്‍ വാഹനങ്ങള്‍ക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് അതിന്റെ ദൃശ്യം ‘ടിക് ടോക്’ എന്ന ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഒറ്റക്കും സംഘമായും ഒട്ടേറെ പേര് ഇങ്ങനെ വിഡിയോ എടുക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശനങ്ങളാണ് ചലഞ്ചിനെതിരെ ഉയരുന്നത്. ചലഞ്ച് വലിയ തോതില്‍ പ്രചാരം നേടിയെങ്കിലും അപകട സാധ്യത ഏറെയുള്ള ചലഞ്ചിന് കടിഞ്ഞാണിടാന്‍ തന്നെയാണ് അധികൃതര്‍ ശ്രമിക്കുന്നത്.
Discussion about this post