മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ടിവി ഇബ്രാഹിം എംഎല്‍എ ക്വാറന്റൈനില്‍ പ്രവേശിച്ചു.
അതേസമയം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തവനൂരിലാണ് സംഭവം. തവനൂരിലെ ചില്‍ഡ്രന്‍സ് ഹോമിലാണ് കുട്ടി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.
Discussion about this post