തിരുവനന്തപുരം: കാട്ടാക്കട എംഎല്‍എ ഐബി സതീഷ് ക്വാറന്റീനില്‍. സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ ക്വാറന്റീനില്‍ പോയത്.
എംഎല്‍എ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താന്‍ 14 ദിവസം ക്വാറന്റീനില്‍ പോകുന്നതാണ് ഉചിതമെന്ന് സതീഷ് വ്യക്തമാക്കി.
ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച സുഹൃത്തിന്റെ പ്രൈമറി കോണ്ടാക്ടില്‍ ഉണ്ടായിരുന്ന സ്റ്റാഫ് അംഗത്തിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതു മുതല്‍ എംഎല്‍എയുടെ സ്റ്റാഫ് അംഗം ക്വാറന്റീനില്‍ ആയിരുന്നു.