തിരുവനന്തപുരം: തന്റെ പഴയ നിലപാടുകളെല്ലാം അസ്തമിച്ചെന്നും ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയില്ലെന്നും ഹിന്ദുപാര്‍ലമെന്റ് നേതാവ് സിപി സുഗതന്. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുകയും, നിലയ്ക്കലില്‍ വനിത മാധ്യമ പ്രവര്‍ത്തകയെ അടക്കം തടയുകയും ചെയ്ത വ്യക്തിയാണ് സുഗതന്.
അങ്ങനെയുളള ഒരു വ്യക്തിയെ നവോത്ഥാനമൂല്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള വനിതാ മതില് പരിപാടിയുടെ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ആയി നിയമിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം മുന്‍നിലപാടുകള്‍ നോക്കിയല്ല സുഗതനെ കണ്വീനറാക്കിയതെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post