തിരുവനന്തപുരം: കണ്ടക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഈ മാസം പതിനാലിന് ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്.
ഇതേ തുടര്‍ന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കണ്ടക്ടര്‍ കണ്ടെയ്ന്മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ സര്‍വീസിന് പോയിരുന്നു. അതേസമയം കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈന് ചെയ്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയേറുകയാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സമൂഹവ്യാപന ഭീതിയും ഉയര്‍ത്തുന്നുണ്ട്.
Discussion about this post