പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ബോര്‍ഡിന്റെ തീരുമാനം ആറന്മുള പള്ളിയോട സംഘത്തെ അറിയിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞത്. ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യ ഓഗസ്ത് നാലിനായിരുന്നു നടക്കേണ്ടിയിരുന്നത്.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല.
Discussion about this post