തൃശ്ശൂര്‍: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിനെ തടയാന്‍ കേരള സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും രാപകലില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരെ ആശുപത്രിയിലെത്തിച്ച് മികച്ച ചികിത്സ നല്‍കിയും, രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയും, ജനങ്ങള്‍ക്ക് സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.
എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളും മറ്റും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ നിരവധി ആരോപണങ്ങളും വ്യാജ വാര്‍ത്തകളുമായി ദിനംപ്രതി എത്തുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യനെ ഇതൊന്നും തളര്‍ത്തിയില്ല. ആരോപണങ്ങള്‍ക്കും വ്യാജവാര്ത്തകള്ക്കുമെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കണക്കിന് മറുപടി നല്കി ഇന്നും തലയുയര്‍ത്തി മുന്നോട്ടേക്ക് തന്നെയാണ് അദ്ദഹേം.
ഈ ദുരന്ത കാലത്ത് പിണറായി വിജയനെ പോലെ ഒരു ഭരണാധികാരിയെ കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് നടന് ഹരീഷ് പേരടി. ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാന്‍ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയില്‍ കോരന്റെ മകന് പിണറായി വിജയന് കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവര്‍ത്തി വര്‍ത്തമാനം പറയുന്നുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഈ മനുഷ്യന്റെ അവസാന ശ്വാസം വരെയും ഇയാള്‍ ഇങ്ങിനെ തന്നെ നില്ക്കും, കാരണം ഇയാള്‍ നടന്ന വന്ന വഴി ഭരണ ഭീകരതകളൂടെയും പ്രതിരോധങ്ങളുടെയും ജനകിയ സമരങ്ങളുടെയും കനത്ത കനല് വഴികളാണ് …പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനല്‍ ചര്‍ച്ചയില്‍ മാത്രം ജീവിതം നിലനിര്‍ത്തുന്ന പാര്‍ട്ടി വലിച്ചെറിഞ്ഞ 916 കമ്മ്യൂണിസ്റ്റ് നിരീക്ഷകന്മാരും, പ്രളയകാലത്തും കോവിഡുകാലത്തും റേഷനരി തിന്ന സാധാരണ മനുഷ്യരുടെ ദഹന പ്രക്രിയയില്‍ അലിഞ്ഞ് ഇല്ലാതാവും…സഖാവെ ഈ ദുരന്ത കാലത്ത് നിങ്ങളെ പോലെ ഒരു ഭരണാധികാരിയെ കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാന്‍ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയില്‍ കോരന്റെ മകന് പിണറായി വിജയന് കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവര്‍ത്തി വര്‍ത്തമാനം പറയുന്നു…ഈ മനുഷ്യന്റെ അവസാന ശ്വാസം വരെയും ഇയാള്‍ ഇങ്ങിനെ തന്നെ നില്ക്കും…കാരണം ഇയാള്‍ നടന്ന വന്ന വഴി ഭരണ ഭീകരതകളൂടെയും പ്രതിരോധങ്ങളുടെയും ജനകിയ സമരങ്ങളുടെയും കനത്ത കനല് വഴികളാണ് …പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനല്‍ ചര്‍ച്ചയില്‍ മാത്രം ജീവിതം നിലനിര്‍ത്തുന്ന പാര്‍ട്ടി വലിച്ചെറിഞ്ഞ 916 കമ്മ്യൂണിസ്റ്റ് നിരീക്ഷകന്മാരും ..പ്രളയകാലത്തും കോവിഡുകാലത്തും റേഷനരി തിന്ന സാധാരണ മനുഷ്യരുടെ ദഹന പ്രക്രിയയില്‍ അലിഞ്ഞ് ഇല്ലാതാവും…സഖാവെ ഈ ദുരന്ത കാലത്ത് നിങ്ങളെ പോലെ ഒരു ഭരണാധികാരിയെ കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു…അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോണ്‍ കോളുകളില്‍ മുഴുവനും നിറഞ്ഞ് നില്‍ക്കുന്നത് സഖാവിന്റെ പേരാണ്…പിണറായി വിജയന് …ഈ മഹാമാരിയുടെ കാലത്തും കേരളത്തില്‍ ജനിച്ചതിലും മലയാളിയായതിലും തല ഉയര്‍ന്ന് കൊണ്ടേയിരിക്കുന്നു…ലാല്‍ സലാം…
Discussion about this post