തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനിതാ മതില് തീര്‍ക്കാനുള്ള തീരുമാനത്തിന് യോഗം ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും. വനിതാ മതിലിന് മുന്നോടിയായി വിപുലമായ പ്രചരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.
ഇടുതുമുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ക്ഷണിക്കുന്നതിലും ചര്‍ച്ച നടക്കും. ലോക്താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികളെ മുന്നണിയലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മും സിപിഐയും ധാരണയില്‍ എത്തിയിട്ടുണ്ട്.
Discussion about this post