തുറവൂര്‍: നടുറോഡില്‍ മുട്ടുകുത്തി നിന്ന് അപേക്ഷയുമായി നില്ക്കുന്ന വൈദികന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ കൂട്ടംകൂടി നിന്ന ജനങ്ങളോട് ദയവായി വീട്ടിലേയ്ക്ക് പോകണമെന്ന് അപേക്ഷിച്ചാണ് വൈദികന് നടുറോഡില്‍ മുട്ടുകുത്തി നിന്ന് അപേക്ഷിച്ച് രംഗത്തെത്തിയത്.
പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.ആന്റണി വാലയില്‍ ആണ് പള്ളിത്തോട് ചാപ്പക്കടവിലാണ് അപേക്ഷിച്ച് രംഗത്തെത്തിയത്. ഇന്നലെ രാവിലെ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ അധ്യാപകന് സന്തോഷ് കൊടിയനാട്, സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ എന്നിവര്‍ക്കൊപ്പം വാഹനത്തില്‍ കൊവിഡ് ബോധവല്‍ക്കരണം നടത്താന്‍ പോകുന്നതിനിടെയാണ് റോഡില്‍ ആള്‍ക്കൂട്ടം കണ്ടത്.
തുടര്‍ന്ന് ഫാ.ആന്റണി വാലയില്‍ നടുറോഡില്‍ മുട്ടുകുത്തിനിന്ന് വീടുകളിലേക്ക് മടങ്ങാന്‍ ആളുകളോട് മൈക്കിലൂടെ അപേക്ഷിക്കുകയായിരുന്നു. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
Discussion about this post