ആലപ്പുഴ: വിഖ്യാത ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോയുടെ അഭിനന്ദനം ഏറ്റുവാങ്ങി ആലപ്പുഴക്കാരി. പൗലോ കൊയ്ലോയുടെ പ്രമുഖ കൃതികളുടെ കവര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ട്രീ ഓഫ് ലൈഫ് എന്ന പേരില്‍ ഡിജിറ്റല്‍ പെയിന്റിങ് ഒരുക്കി നിമ ഏഞ്ചല്‍ ജാക്സണെ തേടിയാണ് വിഖ്യാത നോവലിസ്റ്റിന്റെ അഭിനന്ദനം എത്തിയിരിക്കുന്നത്.
ആലപ്പുഴ ഡച്ച് സ്ക്വയറില്‍ ശ്രാമ്പിക്കലില്‍ ജാക്സന്റെ മകളാണ് നിമ. ചിത്രം ശ്രദ്ധയില്‍പ്പെട്ട പൗലോ കൊയ്ലോ കഴിഞ്ഞ ദിവസം നന്ദി അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം, ട്വീറ്റര്‍ അക്കൗണ്ടുകളിലൂടെ ചിത്രം പങ്കിടുകയും ചെയ്തു.
ഭൗമദിനാചരണത്തോടനുബന്ധിച്ച് ആഗോള താപനവുമായി ബന്ധപ്പെട്ട് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിമ അയച്ച ചിത്രം അവര്‍ തിരഞ്ഞെടുക്കുകയും പങ്കിടുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ പ്രമുഖ ചിത്രകാരനായിരുന്ന അന്തരിച്ച എസ്എല്‍ ലാരിയസിന്റെ പൗത്രിയാണ് നിമ.
Discussion about this post