BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഇല്ലാത്ത വാര്‍ത്ത പുഴുങ്ങിയെടുത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്, മനുഷ്യന്റെ ജീവന് കാവല്‍ നില്‍ക്കുന്നവരുടെ മുഖത്ത് ഛര്‍ദ്ദില്‍ വീഴ്ത്തിയല്ല ശമ്പളം വാങ്ങേണ്ടത്; മനോരമ ന്യൂസിന്റെ വ്യാജ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് ഡോ.ഷിംന അസീസ്

Abin by Abin
July 20, 2020
in Kerala News
0
‘ഇല്ലാത്ത വാര്‍ത്ത പുഴുങ്ങിയെടുത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്, മനുഷ്യന്റെ ജീവന് കാവല്‍ നില്‍ക്കുന്നവരുടെ മുഖത്ത് ഛര്‍ദ്ദില്‍ വീഴ്ത്തിയല്ല ശമ്പളം വാങ്ങേണ്ടത്; മനോരമ ന്യൂസിന്റെ വ്യാജ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് ഡോ.ഷിംന അസീസ്
134
SHARES
72
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും ദുരിത പൂര്‍ണ്ണമായ അവസ്ഥയിലാണെന്നുമുള്ള മനോരമ ന്യൂസിന്റെ വ്യാജ വാര്‍ത്തയ്ക്ക് എതിരെ നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. ഇപ്പോള്‍ ഡോക്ടര്‍ ഷിംന അസീസും മനോരമ ന്യൂസിന്റെ വ്യാജ വാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിംന അസീസ് വിമര്‍ശനം ഉന്നയിച്ചത്.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

ഫേസ്ബുക്ക് പോസ്റ്റ്:

കളമശ്ശേരി മെഡിക്കല്‍ കോളേജിലേതാണെന്ന് പറഞ്ഞ് മനോരമ ന്യൂസ് ഇന്നലെ കൊടുത്ത ദൃശ്യങ്ങള്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേതാണ് എന്ന് ചാനല്‍ തിരുത്തി. ദൃശ്യങ്ങള്‍ക്കിടയില്‍ കാണിച്ച ബോര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതും. നിര്‍വ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്. ബലേ ഭേഷ്

കൂടെ ആ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കുറ്റങ്ങള്‍-

– ആവശ്യത്തിന് ഒഴിവുണ്ടായിട്ടും ഒരേ വാര്‍ഡില്‍ ആണും പെണ്ണും പരസ്പരം മറയില്ലാതെ കഴിയുന്നു.
– മാനസികരോഗമുള്ള രോഗിയെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിരിക്കുന്നു.
– പ്രായമായ രോഗിക്ക് ഭക്ഷണം കൊടുക്കാതെ മൂക്കിലൂടെ പൈപ്പിട്ട് ഡ്രിപ്പിട്ടിരിക്കുന്നു.
– പൂര്‍ണമായും കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കട്ടിലുകള്‍ തമ്മില്‍ അകലമില്ല.

അല്ല മനോരമ ന്യൂസേ, ചേറ് പുരണ്ടത് വലതുകാലില്‍ അല്ല ഇടതുകാലിലാണ് എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങള്‍ക്കെങ്കില്‍ അന്വേഷണാത്മകമായ ഒരു സ്റ്റോറി ആയിട്ടാണ് നിങ്ങളിത് ചെയ്തിട്ടുണ്ടാവുക . ഇത് ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങളുടെ ഉത്തരവാദിത്വം ഒഴിയുമെന്നും കരുതേണ്ട.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയില്‍ ആണ് പ്രവേശിപ്പിക്കുക എന്ന് ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങള്‍? എവിടുത്തെ ദൃശ്യങ്ങളാണ് ഇവയെന്ന് നിങ്ങള്‍ തന്നെ തുറന്ന് പറയണം.

ഗുരുതരാവസ്ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ് ആശുപത്രിയില്‍ വാര്‍ഡില്‍ കിടത്തുമെന്നോ? കോവിഡ് രോഗികള്‍ മാത്രമുള്ള ആശുപത്രിയാണ് കളമശ്ശേരി എന്ന് നിങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ് ആശുപത്രിയില്‍ എങ്ങനെയാണ് ചികിത്സിക്കുന്നത്, എത്ര കരുതലോടെയാണ് ഞങ്ങളവരെ പരിചരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് വല്ല ഊഹവുമുണ്ടോ? കളമശ്ശേരി കോളേജിന്റെ പ്രവര്‍ത്തനം എത്ര പ്രശംസ നേടിയതാണെന്ന് അറിയാത്തത്രയും നിഷ്‌കളങ്കരാണ് നിങ്ങളെന്നും കരുതുന്നില്ല.

രാപ്പകല്‍ അധ്വാനിക്കുന്ന ഞങ്ങളെപ്പോലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്ത് വിലയാണ് ഹേ നിങ്ങള്‍ കല്‍പ്പിക്കുന്നത്? ‘മൂക്കിലൂടെ പൈപ്പിടുന്നവര്‍ സീരിയസാണ്’ എന്ന നിങ്ങള്‍ കണ്ടെത്തിയ തത്വം ജനങ്ങളുടെ പൊതുബോധത്തെ മുതലെടുക്കുന്നതാണ് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. അത്ര മേല്‍ സാധാരണമാണ് റയല്‍സ് ട്യൂബ് ഇടുകയെന്നത്.

ഇനി കട്ടിലുകള്‍ തമ്മില്‍ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- ഇത് നിങ്ങള്‍ ചോദിക്കേണ്ടതും അന്വേഷണിക്കേണ്ടതും ആ വിഷ്വല്‍ വന്ന ആശുപത്രിയിലാണ്. അതെവിടുന്ന് കിട്ടിയെന്നത് നിങ്ങള്‍ക്കല്ലേ അറിയൂ ! ഏതായാലും നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശ്ശേരിയും തിരുവനന്തപുരവും ബോര്‍ഡില്‍ കാണിച്ച കോഴിക്കോടും അല്ലെന്നതില്‍ സംശയമില്ല. മഞ്ചേരി കോവിഡ് ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ് നിങ്ങള്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചത്. ഞങ്ങള്‍ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച് കോവിഡ് വൈറസുകള്‍ക്കിടയില്‍ ഇറങ്ങി നടക്കുന്നതിനെയാണ് നിങ്ങള്‍ അതിക്രൂരമായി അവഹേളിച്ചത്.

ഇല്ലാത്ത വാര്‍ത്ത പുഴുങ്ങിയെടുത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. മനുഷ്യന്റെ ജീവന് കാവല്‍ നില്‍ക്കുന്നവരുടെ മുഖത്ത് ഛര്‍ദ്ദില്‍ വീഴ്ത്തിയല്ല ശമ്പളം വാങ്ങേണ്ടത്.
എന്നിട്ടൊരു കോപ്പിലെ മാപ്പും

Dr. Shimna Azeez

Tags: faceboo postshimna azees

Related Posts

shimna, bjp, palakkad | bignewslive
Kerala News

‘പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ശിവജിയുടെ ചിത്രത്തോട് ഒപ്പം ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവം കേരളത്തില്‍ വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചന’: വിമര്‍ശനം ഉന്നയിച്ച് ഡോ. ഷിംന അസീസ്

December 17, 2020
348
സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്..! ശാരദക്കുട്ടി
Kerala News

സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്..! ശാരദക്കുട്ടി

October 27, 2018
189
Load More
Next Post
കെട്ടിച്ചമച്ച ശക്തനാണെന്ന പ്രതിഛായയാണ് മോഡിയുടെ ഏറ്റവും വലിയ ശക്തി; ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യവും അതുതന്നെ: രാഹുൽ ഗാന്ധി

കെട്ടിച്ചമച്ച ശക്തനാണെന്ന പ്രതിഛായയാണ് മോഡിയുടെ ഏറ്റവും വലിയ ശക്തി; ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യവും അതുതന്നെ: രാഹുൽ ഗാന്ധി

‘സക്കാത്ത്’ എന്ന സല്‍കര്‍മ്മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും ദുര്‍വ്യാഖ്യാനിക്കപ്പെടുത്തരുത്; വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ബെന്നിബഹനാന്റെ ആരോപണത്തില്‍ മറുപടി കത്തുമായി മന്ത്രി കെടി ജലീല്‍

'സക്കാത്ത്' എന്ന സല്‍കര്‍മ്മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും ദുര്‍വ്യാഖ്യാനിക്കപ്പെടുത്തരുത്; വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ബെന്നിബഹനാന്റെ ആരോപണത്തില്‍ മറുപടി കത്തുമായി മന്ത്രി കെടി ജലീല്‍

ട്രോളുകള്‍ക്കുള്ള മറുപടി; നിലമുഴുതുന്ന വീഡിയോയുമായി സല്‍മാന്‍ ഖാന്‍

ട്രോളുകള്‍ക്കുള്ള മറുപടി; നിലമുഴുതുന്ന വീഡിയോയുമായി സല്‍മാന്‍ ഖാന്‍

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

5 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

14 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

9 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version