കൊച്ചി: കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ തൃപ്പൂണിത്തുറ നഗരസഭയിലടക്കം ഏഴു പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ 48, 35 വാര്‍ഡുകളിലാണ് നിയന്ത്രണം. ഇതില്‍ 35-ാം വാര്‍ഡ് മൈക്രോ കണ്ടെയ്ന്മെന്റ് സോണാണ്.
കൂടാതെ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 14-ാം ഡിവിഷന്, കാലടി 8, കുമ്പളം 2, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് 11, മലയാറ്റൂര്‍-നീലേശ്വരം ഗ്രാമപഞ്ചായത്ത് 17, എന്നി വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ മാത്രം 97 പേര്‍ക്കാണ് ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ക്ക് ഒഴികെ ബാക്കിയെല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
ചെല്ലാനം ക്ലസ്റ്ററില്‍ 19 പേര്‍ക്കും ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ യഥാക്രമം 37, 15 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
Discussion about this post