തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യം പൊതുശ്മശാനത്തിനടുത്ത് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.
ബികോം വിദ്യാര്‍ഥികളായ ഋഷികേശ് (18), ഗോവിന്ദ് (18) എന്നിവരാണ് മരിച്ചത്. ഏഴ് പേരായിരുന്നു കുളിക്കാനിറങ്ങിയത്.
ചാവക്കാട് കളത്തില്‍ ഗോപിയുടെ മകനാണ് ഗോവിന്ദ്. കളത്തില്‍ ശശിയുടെ മകനാണ് ഋഷികേഷ്. വലപ്പാട് മായ കോളേജിലെ ബികോം വിദ്യാര്‍ത്ഥികളാണ് ഇരുവരും.
രണ്ടു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു
Discussion about this post