മൂന്നാര്‍: ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു. ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെ മാറ്റിയിട്ടുണ്ട്.
എംഎല്‍എ, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആശുപത്രി അടയ്ക്കാനുളള തീരുമാനമെടുത്തത്. കഴിഞ്ഞ രണ്ടാഴ്ച ഇവിടെ ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
അതേസമയം, കോവിഡ് ബാധിച്ച ഡോക്ടര്‍ക്കെതിരെ ക്വാറന്റീന് ലംഘനത്തിന് പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് പോയി മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിയാതെ ആശുപത്രിയില്‍ വന്നതിനാലാണ് കേസെടുത്തത്. മൂന്നാറില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് ജില്ലാ ഭരണകൂടം.
Discussion about this post