ഇടുക്കി:ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു. ആശുപത്രിയിലുള്ള രോഗികളെ മാറ്റും. കഴിഞ്ഞ രണ്ടാഴ്ച ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ് അധികൃതര്‍. എംഎല്‍എ കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഡോക്ടറെ കൂടാതെ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ക്വാറന്റീന് ലംഘിച്ചതിന് ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പോയി മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിയാതെ ആശുപത്രിയില്‍ വന്നതിനാലാണ് കേസെടുത്തത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കിയില്‍ ഇന്നലെ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഏക ക്ലസ്റ്ററായ രാജാക്കാട് ഉറവിടം അറിയാത്ത രോഗികള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. 215 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്
Discussion about this post