ഉദ്യോഗസ്ഥന് കൊവിഡ്: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

മലപ്പുറം: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിപ്പോ അടയ്ക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരെ ക്വാറന്റൈനിലാക്കി.

മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1198 ആയി. ഇതില് 565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

അതേസമയം കൊവിഡ് രോഗികള്‍ക്കായി പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും. പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എടക്കര പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ നിയന്ത്രിത മേഖലയിലാണ്.

Exit mobile version