കോഴിക്കോട്: മദ്യലഹരിയില്‍ ഭാര്യയുമായുള്ള തര്‍ക്കം തടയാന്‍ ശ്രമിച്ച 17കാരനായ മകന് അച്ഛന്റെ കൈകളാല്‍ മരണം. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അരയിടത്ത് വയലില്‍ വേണുവിന്റെ മകന് അലന്(17) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണുവും ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതു തടയാന്‍ ശ്രമിച്ച അലനെ വേണു പിടിച്ച് തള്ളി മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് അലന് ഭിത്തിയില്‍ തലയിടിച്ച് വീഴുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അലന്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post