കൊച്ചി: അമ്മയുടെ ശസ്ത്രക്രിയ നടത്താനായി പണമില്ലാതെ വന്നതോടെ സമൂഹമാധ്യമത്തിലൂടെ പൊട്ടിക്കരഞ്ഞ കണ്ണൂര്‍ സ്വദേശിനി വര്‍ഷയും സഹായിക്കാനെത്തിയ ഫിറോസ് കുന്നംപറമ്പിലും തമ്മിലുള്ള പ്രശ്നമാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ഒന്നടങ്കം ചര്‍ച്ചാവിഷയം. കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍ വന്നതോടെ സഹായിക്കാനെത്തിയ ഫിറോസ് കുന്നംപറമ്പിലും സാജന് കേച്ചേരിയുമടക്കമുള്ളവര് പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് വര്‍ഷ തുറന്നുപറഞ്ഞിരുന്നു.
തന്നെ ഉറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വര്‍ഷ പറഞ്ഞു. വര്‍ഷയുടെ പരാതിയില്‍ സംഭവത്തില്‍ ഫിറോസ് കുന്നംപറമ്പിലിനും സാജന് കേച്ചേരിക്കുമെതിരെ പോലീസ് കേസെടുത്തു. വര്‍ഷയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വര്‍ഷ പറയുന്നത് കളവാണെന്ന് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിലും എത്തിയിരുന്നു.
വര്‍ഷയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അമ്മയുടെ ചികിത്സയ്ക്കാവശ്യമായ പണമെടുത്ത് ബാക്കി വരുന്ന പണം മറ്റുള്ളവരുടെ ചികിത്സയ്ക്കായി നല്‍കണമെന്നുമാണ് പറഞ്ഞതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. സംഭവം വലിയ ചര്‍ച്ചയായതോടെ സോഷ്യല്‍മീഡിയയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
ചിലര്‍ വര്‍ഷയെ പിന്തുണക്കുമ്പോള്‍ മറ്റുചിലര്‍ ഫിറോസ് കുന്നംപറമ്പിലിന് പൂര്‍ണ പിന്തുണ അറിയിച്ച് രംഗത്തെത്തി. സംവിധായകന് ഒമര്‍ലുലുവും ഫിറോസ് കുന്നംപറമ്പിലിനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തെത്തി. ഫിറോസ് നിങ്ങള്‍ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യണമെന്ന് ഒമര്‍ലുലു പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും.എന്റെ അറിവില്‍ തന്നെ എന്ത് ചെയ്യണം എന്ന് അറിയാതേ പകച്ചു നിന്ന 2 കുടുബങ്ങളെ ഫിറോസിന്റെ ഇടപെടല്‍ മൂലം അസുഖം എല്ലാം ബേധമായി ഇന്ന് സന്തോഷമായിരിക്കുന്നു.
ഇനി ഫിറോസിന്റെ കാറും 3000sq. feet വീടുമാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെങ്കില് നിങ്ങളോട് സംസാരിച്ചട്ട് കാര്യമില്ലെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഒമര്‍ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഫിറോസ് നിങ്ങള്‍ പ്രവര്‍ത്തനം തുടരുക ????ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും.എന്റെ അറിവില്‍ തന്നെ എന്ത് ചെയ്യണം എന്ന് അറിയാതേ പകച്ചു നിന്ന 2 കുടുബങ്ങളെ ഫിറോസിന്റെ ഇടപെടല്‍ മൂലം അസുഖം എല്ലാം ബേധമായി ഇന്ന് സന്തോഷമായിരിക്കുന്നു.ഇനി ഫിറോസിന്റെ കാറും 3000sq.feet വീടുമാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെങ്കില് നിങ്ങളോട് സംസാരിച്ചട്ട് കാര്യമില്ല.
ദൈവം അനുഗ്രഹിക്കട്ടെ
Discussion about this post